പാപങ്ങള്‍ ..കണ്ണീരില്‍ കഴുകണം..
...........................................................
പുനര്‍ജ്ജനി നൂഴ്ന്ന്..
പാപങ്ങള്‍ തീര്‍ക്കാനിറങ്ങിയ..
നീയൊരു വിഡ്ഢി തന്നെ..
മുട്ടിലിഴയാമെന്നല്ലാതെ..
കാമ ദാഹം അടക്കാനാവുമോ ..
പാപക്കനി തിന്നു കൊഴുത്ത നിനക്കത്..
ഒട്ടകം സൂചിക്കുഴയില്‍ കടക്കുന്ന പോലെ..
രൂപക്കൂട്ടില്‍ ..നീ കൊളുത്തും മെഴുക് തിരികള്‍..
കത്തിത്തീരുകയല്ലാതെ.
.ക്രോധങ്ങളെ ഉരുക്കുന്നില്ല..
ഹൃദയം മെഴുക് തിരിയായ് ഉരുക്കണം..
നിന്റെ നമസ്കാരങ്ങള്‍..
വൃഥാ വ്യായാമങ്ങള്‍ മാത്രമായ്..
നെറ്റിയില്‍ കറുത്ത പാടുകള്‍ ..
തീര്ക്കുമെന്നല്ലാതെ..
മോഹത്തെ അടക്കുന്നില്ല..
നീ എറിഞ്ഞുടച്ച ജീവിതങ്ങള്‍..
മനസ്സുകള്‍..
ചവറ്റു കുട്ടയിലെക്കേന്നപോലെ.
.നിക്ഷേപിച്ച ബീജങ്ങള്‍..
പറിച്ച് എറിഞ്ഞ ഭ്രൂണങ്ങള്‍..
അണിഞ്ഞ പൊയ് മുഖങ്ങള്‍..
പറഞ്ഞ നുണകള്‍..
വാഗ്ദാനങ്ങള്‍..
നാഗ ഫണം വിടര്‍ത്തി ..
നിനക്ക് മുന്നില്‍..
പാപങ്ങള്‍ ..കണ്ണീരില്‍ കഴുകണം..
“പാപങ്ങൾ കണ്ണീരിൽ കഴുകണം”
മറുപടിഇല്ലാതാക്കൂപശ്ചാത്താപമേ പ്രായശ്ചിത്തം!