തീ കൊണ്ട് കളിക്കരുത്
.................................
തീ കൊണ്ട് കളിക്കരുത്..
തീക്കൊള്ളി കൊണ്ട്..
തല ചൊറിയുകയുമരുത്..
പതിരില്ലാ പഴഞ്ചൊല്ല് മറന്ന്..
പിന്നെയും തല മാന്തി..പൊളിച്ചു..
പുണ്ണാക്കി...
തീ ക്കുടുക്കകള്‍ വാരി വിതറി..
ജീവിതങ്ങള്‍ ഹോമിച്ച്..
തെരുവുകള്‍ ഭസ്മമാക്കി..
ആര്‍ത്ത് വിളിച്ചവര്‍..
പുതിയ മുഖം മൂടിയണിഞ്ഞു..
ശാന്തി മന്ത്ര മോതി..
ഉള്ളില്‍ കനലുകള്‍ ഒളിപ്പിച്ചു ..
പിന്നെയും നമുക്കരികില്‍..
നാം..
ചാരം മൂടിയ കനല്‍ക്കട്ടകള്‍..
വര്‍ണ്ണപ്പട്ടുകളില്‍ പൊതിഞ്ഞ്..
തലയിലെടുത്തു വെച്ച് ..
തല പൊള്ളിക്കുന്നു..
തീയാളിപ്പടരുമ്പോള്‍..
നമുക്കിനിയും..
കടല്‍ മുഴുവന്‍ കോരിയോഴിക്കാം..
ഗോപി വെട്ടിക്കാട്ട്
.................................
തീ കൊണ്ട് കളിക്കരുത്..
തീക്കൊള്ളി കൊണ്ട്..
തല ചൊറിയുകയുമരുത്..
പതിരില്ലാ പഴഞ്ചൊല്ല് മറന്ന്..
പിന്നെയും തല മാന്തി..പൊളിച്ചു..
പുണ്ണാക്കി...
തീ ക്കുടുക്കകള്‍ വാരി വിതറി..
ജീവിതങ്ങള്‍ ഹോമിച്ച്..
തെരുവുകള്‍ ഭസ്മമാക്കി..
ആര്‍ത്ത് വിളിച്ചവര്‍..
പുതിയ മുഖം മൂടിയണിഞ്ഞു..
ശാന്തി മന്ത്ര മോതി..
ഉള്ളില്‍ കനലുകള്‍ ഒളിപ്പിച്ചു ..
പിന്നെയും നമുക്കരികില്‍..
നാം..
ചാരം മൂടിയ കനല്‍ക്കട്ടകള്‍..
വര്‍ണ്ണപ്പട്ടുകളില്‍ പൊതിഞ്ഞ്..
തലയിലെടുത്തു വെച്ച് ..
തല പൊള്ളിക്കുന്നു..
തീയാളിപ്പടരുമ്പോള്‍..
നമുക്കിനിയും..
കടല്‍ മുഴുവന്‍ കോരിയോഴിക്കാം..
ഗോപി വെട്ടിക്കാട്ട്
കവിതകളൊക്കെ വായിക്കാറുണ്ട്,നല്ല നിലവാരം പുലര്‍ത്തുന്ന കവിത്തകളാണ് താങ്കളുടെ അനുജന്‍ രാമചന്ദ്രന്‍ എന്റെ കൂട്ടുകാരന്‍ കൂടിയാണ്
മറുപടിഇല്ലാതാക്കൂ