സ്വര്‍ഗ്ഗ, നരകങ്ങള്‍ തിരിച്ചറിയാതെ......
ലോകാവസാനം പ്രളയമാണെന്നുംപ്രളയ ജലം ഭൂമിയെ മൂടുമെന്നും
സൂര്യന്‍ മാഞ്ഞു പോകുമെന്നും
പിന്നെയും ഓംകാരം മുഴങ്ങുമെന്നും
നാഭിയില്‍ താമര വിരിയുമെന്നും
ജീവനുണ്ടാകുമെന്നും
നീ.....
കാഹളം മുഴങ്ങുമെന്നും
ജീവികള്‍ ഞെട്ടി വിറയ്ക്കുമെന്നും
ഭൂമി അടിച്ചു പരത്തുമെന്നും
കുഴി മാടങ്ങളില്‍ മുളപൊട്ടുമെന്നും
അന്ത്യ വിധിക്കായ് യാത്രയാകുമെന്നും
അയാള്‍ ..
.
പാപ പുണ്യങ്ങള്‍ വേര്‍തിരിക്കുമെന്നും
പാപികള്‍ നരകത്തിലാണെന്നും
നരകം അഗ്നിയാണെന്നും
ഞങ്ങള്‍ അതിലെ വിറകാണെന്നും
സ്വര്‍ഗ്ഗം , സ്വര്‍ഗ്ഗമാണെന്നും
നിങ്ങള്‍ അവിടെ ശ്വാശ്വതരാണെന്നും
ദൈവത്തിന്‍റെ തൊട്ടടുതാണെന്നും
നിങ്ങള്‍....
സ്വര്‍ഗ്ഗ, നരകങ്ങള്‍ തിരിച്ചറിയാതെ
ഒട്ടിയ വയറും ,നെഞ്ഞില്‍ തീയുമായ്
തെരുവുകളില്‍ അലയുമ്പോള്‍
എനിക്ക് വേണ്ട സ്വര്‍ഗ്ഗം ഭൂമിയിലാണ്
അതാകട്ടെ നിങ്ങളുടെതല്ല ....
ഗോപി വെട്ടിക്കാട്ട്......
:)
മറുപടിഇല്ലാതാക്കൂഅവർ സ്വർഗ്ഗത്തെ സ്വപ്നം കണ്ടു, നരകത്തേ പേടിച്ച് ജീവിക്കട്ടെ; നഷ്ട്ടപ്പെടുവാൻ ചങ്ങലകൾ മാത്രം ബാക്കിയുള്ള നമ്മളെന്തിനു നരകത്തേ ഭയപ്പെടണം
മറുപടിഇല്ലാതാക്കൂ:)
മറ്റുള്ളവരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുമ്പോള്‍
മറുപടിഇല്ലാതാക്കൂനമുക്ക് തോന്നുന്ന ആ സുഖത്തെ സ്വര്‍ഗതുല്യം എന്നും,
സഹജീവികളെ നോക്ക് വാക്ക് പ്രവര്‍ത്തി
ഇവകൊണ്ട് ദ്രോഹിക്കുകയും വെറുക്കുകയും ചെയ്യുമ്പോള്‍ അനുഭവിക്കുന്ന അശാന്തി നരകതുല്യം
ചുരുക്കത്തില്‍ സ്വര്‍ഗവും നരകവും അവനവന്റെ മനസ്സില്‍ തന്നെയാണ്
നാം ചുമക്കുന്നു സ്വര്‍ഗവും നരകവും ദൈവവും ചെകുത്താനും!