എന്നെ അറിയാന്‍ ...
2009, നവംബർ 25, ബുധനാഴ്‌ച
വൈറസ്...
എന്‍റെ പി സി യില്‍
തലച്ചോറില്‍
വൈറസ് ..
പറയുന്നതെന്തോ
കേള്‍ക്കുന്നതെന്തോ
ആകെ തകിടം മറിച്ചിരിക്കുന്നു..
വിരല്‍ത്തുമ്പിലും.
നാവിലും
അവന്‍റെ വിളയാട്ടങ്ങള്‍...
എന്ത് പറ്റി എന്നെഴുതിയപ്പോള്‍
എന്താടാ പട്ടി
എന്നായിപ്പോയി ..
അതോടെ ഒരു സുഹൃത്ത്
എന്നെന്നേക്കുമായി വിട പറഞ്ഞു
ആവുന്നതും പറഞ്ഞു നോക്കി
വൈറസ് പറ്റിച്ചതാണെന്ന്..
ചിന്തകള്‍ക്കും വൈറസ്..
ഇന്നലെ വരെ പറഞ്ഞതെല്ലാം
നേര്‍ വിപരീതമായി
ഇന്ന് മാറ്റി പറയന്നു
കാവിയുടുത്ത് കാവുകള്‍ തോറും
ഗണപതിക്ക് തേങ്ങയുടക്കുന്നു
ശ്രീമതിയുടെ സെല്‍ ഫോണ്‍ ചിലച്ചാല്‍
മകളോന്നുറക്കെ ചിരിച്ചാല്‍
മുറ്റത്തൊരു വണ്ടി കണ്ടാല്‍
നെഞ്ഞിടിപ്പു കൂടുന്നു..
കവിത കേട്ടാല്‍ കലി വരുന്നു
ചോര കണ്ടാല്‍ കൊതി വരുന്നു
കൊടികള്‍ കണ്ടാല്‍ ചൊറിഞ്ഞു വരുന്നു
കണ്ണീര്‍ കണ്ടാല്‍ ചിരി വരുന്നു.
എല്ലാം ആ വൈറസ് പറ്റിച്ച പണി
ആരും വിശ്വസിച്ചില്ലെന്നു മാത്രം. ..
ഗോപി വെട്ടിക്കാട്ട് ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഹഹ കൊള്ളാം :)
മറുപടിഇല്ലാതാക്കൂഅതങ്ങിനെയാ... വൈറസ് പിടിച്ചാല്‍ പിന്നെ രക്ഷയില്ലാ. ചെയ്യുന്നതെല്ലാം തകിടം മറിയും
മറുപടിഇല്ലാതാക്കൂമറ്റു പലരോടും പറയാന്‍
മറുപടിഇല്ലാതാക്കൂഎനിയ്ക്കും ഉപകരിയ്ക്കും,
ഇരിയ്ക്കട്ടെ.
എന്റെ പി സിയും എന്റെ തലച്ചോറും
വൈറസ് ബാധിച്ചിരിയ്ക്കുന്നു!!
കവിത കേട്ടാല്‍ കലി വരുന്നു
ചോര കണ്ടാല്‍ കൊതി വരുന്നു
കൊടികള്‍ കണ്ടാല്‍ ചൊറിഞ്ഞു വരുന്നു
കണ്ണീര്‍ കണ്ടാല്‍ ചിരി വരുന്നു.
അണ്ണാ, പെട്ടെന്ന് ഒരു ആന്റിവൈറസ് ലോഡ് ചെയ്ത് കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കണേ...
മറുപടിഇല്ലാതാക്കൂആന്റി വൈറസ്സ് വില്പനക്കാര്‍ വല്ല കൂടോത്രവും ചെയ്തതാവുമോ?
മറുപടിഇല്ലാതാക്കൂഅവര്ക്കും വേണ്ടേ ജീവിക്കാന്‍?
തമാശയാണേ.. കവിത ഇഷ്ടപ്പെട്ടു
ഈ വൈറസ് ആള് കൊള്ളാല്ലോ ...അണ്ണാ ഒരു ആന്റി വൈറസ് ഉടന്‍ ...
മറുപടിഇല്ലാതാക്കൂ:-)
മറുപടിഇല്ലാതാക്കൂതിരുവന്തോരത്ത് രമേശൻ കണ്ട്രാക്ക് പുതിയ ആന്റിയെ സോറി ആന്റിവൈറസ് ഇറക്കിയതായി അറിവായിട്ടുണ്ട്. അതൊന്നു പരീക്ഷിച്ചാലോ?
മറുപടിഇല്ലാതാക്കൂകലികാലമാണ് ഗോപിച്ചേട്ടാ, സൂക്ഷിക്കണം.