വരികളുടച്ച കഥയിലെ
മുറിഞ്ഞ അക്ഷരങ്ങള്‍
പഴുത്തു നാറി
ദുര്‍ഗന്ധം പരത്തി..
പരുക്കുപറ്റാത്തവ പല്ലിളിച്ചു.
കുത്തുകളും കോമകളും
അനാഥമായി..
വരിയുടഞ്ഞ നായകന്‍
കവിതയുടെ ചേലയഴിച്ചു
കൊഴുത്ത മേനിയില്‍ ..
രതി വൈകൃതങ്ങള്‍ നടത്തി..
കവിത ചൊല്ലി...
സ്രഷ്ടാവിന്‍റെ
പരീക്ഷണ ശാലയിലെ
ചില്ല് ഭരണികളില്‍
കവിതയും കഥയും
ഇണ ചേര്‍ന്ന്
പിറന്നു വീണതൊരു
ശികണ്ടി രൂപം...
പിതാമഹന്മാര്‍ക്ക്
ആയുധം വെച്ച്
പിന്‍വാങ്ങാന്‍
ശരശയ്യ തീര്‍ക്കാന്‍ ..
പിണിയാളായ് പടക്കളത്തിലേക്ക് ..
ഗോപി വെട്ടിക്കാട്ട്
മുറിഞ്ഞ അക്ഷരങ്ങള്‍
പഴുത്തു നാറി
ദുര്‍ഗന്ധം പരത്തി..
പരുക്കുപറ്റാത്തവ പല്ലിളിച്ചു.
കുത്തുകളും കോമകളും
അനാഥമായി..
വരിയുടഞ്ഞ നായകന്‍
കവിതയുടെ ചേലയഴിച്ചു
കൊഴുത്ത മേനിയില്‍ ..
രതി വൈകൃതങ്ങള്‍ നടത്തി..
കവിത ചൊല്ലി...
സ്രഷ്ടാവിന്‍റെ
പരീക്ഷണ ശാലയിലെ
ചില്ല് ഭരണികളില്‍
കവിതയും കഥയും
ഇണ ചേര്‍ന്ന്
പിറന്നു വീണതൊരു
ശികണ്ടി രൂപം...
പിതാമഹന്മാര്‍ക്ക്
ആയുധം വെച്ച്
പിന്‍വാങ്ങാന്‍
ശരശയ്യ തീര്‍ക്കാന്‍ ..
പിണിയാളായ് പടക്കളത്തിലേക്ക് ..
ഗോപി വെട്ടിക്കാട്ട്
നന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂ