എന്നെ അറിയാന്‍ ...
2009, ഒക്‌ടോബർ 31, ശനിയാഴ്‌ച
നിഴല്‍ ...
പിന്‍ വിളി കേട്ട് പിന്തിരിയല്ലേ
നിഴലേ പോകണം നമുക്കേറെ ദൂരെ..
മരുഭൂമിയില്‍ സൂര്യന്‍
കനലുകള്‍ ഉതിര്‍ക്കുംപോള്‍
ഒളിക്കല്ലേ നീയെന്നില്‍ .
അങ്ങകലെയാണസ്തമയം
കാലുകള്‍ ഉരുകുന്നുവോ
നടക്കൂ നീയെന്‍ മുന്നില്‍
ദിശ മാറാതൊരിക്കലും
തോളില്‍ ചുമക്കും ഭാന്ധം
ദൂരെ എറിഞ്ഞെക്കൂ നീ
ഒന്നുമില്ല അതിലെന്‍
നഷ്ട സ്വപനങ്ങള്‍ മാത്രം..
കാലം വിദൂഷകനായ്
പൊട്ടിച്ചിരിച്ചും
പരിഹസിച്ചും
തേങ്ങി കരഞ്ഞും
പരിതപിച്ചും..
ആടിത്തിമിര്‍ത്തും
കുഴഞ്ഞു വീണും..
ആട്ട വിളക്കില്‍ കരിന്തിരി കത്തുന്നു
തിരശീല വീഴുന്നു,,
പൊയ് മുഖമഴിയുന്നു
കാണികള്‍ പിരിയുന്നു
കണ്ണാടി പൊട്ടിച്ചെറിഞ്ഞെക്കൂ നീ
ഇന്നലെക്കണ്ട ഞാനല്ലതില്‍
വികൃതമാണതിലെന്‍ രൂപം
നിഴലേ പിന്തുടരുക നീ ..
അങ്ങകലെ ശ്മശാനത്തിലെന്‍
ചിത എരിയും വരെ...
ഗോപി വെട്ടിക്കാട്ട്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
കണ്ണാടി പൊട്ടിച്ചെറിഞ്ഞെക്കൂ നീ
മറുപടിഇല്ലാതാക്കൂഇന്നലെക്കണ്ട ഞാനല്ലതില്‍
വികൃതമാണതിലെന്‍ രൂപം
നിഴലേ പിന്തുടരുക നീ ..
അങ്ങകലെ ശ്മശാനത്തിലെന്‍
ചിത എരിയും വരെ...
എന്നും പിന്തുടരാന്‍ നിഴല്‍ മാത്രം ബാക്കി .....നല്ല വരികള്‍ മാഷേ