നുറുങ്ങു കഥകള്‍...
സ്വാന്തനം ..അവളുടെ തേങ്ങലുകള്‍ തെല്ലോന്നടങ്ങിയപ്പോള്‍ അയാളവളെ ചേര്‍ത്ത് നിര്‍ത്തി ..കൈക്കുമ്പിളില്‍ മുഖം കോരിയെടുത്തു ..ആ കണ്ണുകളിലേക്കു നോക്കിക്കൊണ്ട് ചോദിച്ചൂ .."നിന്‍റെ ദുഖം ഞാന്‍ എടുത്തോട്ടെ ..അവള്‍ നിറമിഴികള്‍ പാതിയടച്ചു...അവനവളുടെ കാതില്‍ മൊഴിഞ്ഞു ..."വരൂ നമുക്ക് അടുത്തെതെങ്കിലും ഹോട്ടെല്‍ മുറിയില്‍ പോകാം.."
ആരെപ്പോലെ...
അമ്മക്ക് അവന്‍ അച്ചനെപ്പോലെത്തെന്നെ.. അതെ മുഖം .. ഗൌരവം ..എന്തിനേറെ നടപ്പ് പോലും.. അച്ഛനോ..അവന്‍ .. അമ്മയെ പകര്‍ത്തിയത് പോലെ..അതെ ചിരി..സൌന്ദര്യം മുത്തശ്ശന് മുത്തശ്ശിയെപ്പോലെയും ..മുത്തശ്ശിക്ക് മുത്തശ്ശനെപ്പോലെയും ...അവനെക്കൊണ്ട് പൊറുതി മുട്ടിയ നാട്ടുകാര്‍ ക്കിപ്പോള്‍ സംശയം ദൈവമേ ഇവന്‍ ആരെപ്പോലെയാണ് ....
വില്ലന്‍..
അവനെക്കൊണ്ടുള്ള ശല്യം സഹിക്ക വയ്യാഎപ്പോഴുംകാണും എന്‍റെ പിന്നാലെ.. ഒഴിയാബാധ പോലെ..ഒന്ന് ചോദിച്ചു കൂടെ ..ആണുങ്ങളായാല്‍ കുറച്ചൊക്കെ ധൈര്യം വേണം..പ്രേമിച്ചാല്‍ മാത്രം പോര ...അമ്പലപ്പറമ്പിലെ ആല് തറയില്‍ ഇരിപ്പ് തുടങ്ങിയിട്ട് നേരെമേറെയായി..അയാള്‍ അക്ഷമനായി താടി തടവി..ഇവളിതുവരെയും തൊഴുതു കഴിഞ്ഞില്ലേ..ചീറിപ്പാഞ്ഞു വരുന്ന മോട്ടോര്‍ സൈക്കിളിന്‍റെ ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത് അതവന്‍ തന്നെ..വരട്ടെ ഇന്ന് ചോദിച്ചിട്ട് തന്നെ കാര്യം..അടുത്തെത്തിയപ്പോഴാണ് പിന്നിലിരിക്കുന്ന ആളെ കണ്ടത് ..ഒരു മിന്നായം പോലെ പാഞ്ഞു പോയ വണ്ടിയുടെ പിന്നിലിരുന്നു അവള്‍ കൈ വീശിക്കാണിക്കുന്നുണ്ടായിരുന്നു
അച്ഛന്‍...
"മോളെ ഇത് നിന്‍റെ അച്ഛനല്ലേ..ചെല്ല് അച്ഛന്‍ കുട്ടിയെ എടുത്തോട്ടെ ..."അമ്മ പലവട്ടം പറഞ്ഞു നോക്കി...കുട്ടി പേടിച്ചു നിന്നതല്ലാതെ അടുത്തേക്ക് പോകാന്‍ കൂട്ടാക്കിയില്ല ..അയാള്‍ എടുക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം വാവിട്ടു നിലവിളിക്കുകയും ചെയ്യ്തു ..വിഷണ്ണനായി നിന്ന അയാളെ നോക്കി ഭാര്യ പറഞ്ഞു ..അതെങ്ങനാ ..കല്യാണം കഴിഞ്ഞു ഒരു മാസം പോലും തികയുന്നതിനു മുന്‍പ് പോയതല്ലേ ..മോള്ക്കിപ്പോ വയസ്സ് നാലായി...ഭാര്യയും കുട്ടിയും ഉണ്ട് എന്നൊരു വിചാരമൊക്കെ വേണം ...അമ്മയുടെ സാരിത്തുമ്പ് വലിച്ചു കുട്ടി ചോദിച്ചു കൊണ്ടിരുന്നു ...'അമ്മെ ഇത് ഇന്നാള് വന്ന കള്ളനല്ലേ..."
പ്രണയം....
അവസാനത്തെ വിയര്‍പ്പുതുള്ളിയും വറ്റിക്കഴിഞ്ഞപ്പോള്‍ അവളയാളോട് പറഞ്ഞു..ഇനിയും വൈകിയാല്‍ വീട്ടില്‍ തിരക്കും..ഇപ്പോള്‍ തന്നെ പല നുണകളും പറഞ്ഞു ഇറങ്ങിയതാണ്..നാളെ അമ്പലത്തില്‍ വരണം ..അറിയാലോ എട്ടരക്കാണ് മുഹൂര്‍ത്തം ..അവസാനമായി എനിക്കൊന്നു കാണണം..അവള്‍ നിന്നു വിതുമ്പി...എന്നെന്നും നമ്മുടെ പ്രണയത്തെ ഓര്‍മിക്കാന്‍ എനിക്കൊരു സമ്മാനം തരണം ..."ഇത് എന്‍റെ ഹൃദയം " ഇത് നിനക്കുള്ളതാണ് ..പളുങ്ക് പോലെ സൂക്ഷിക്കണം ..ഒരിക്കലും പൊട്ടാതെ ..അവളയാളുടെ കണ്ണീര്‍ തുടച്ചു...ഈ മനസ്സ് ഞാനെന്‍റെ നെഞ്ഞോട് ചേര്‍ത്ത് വെക്കും...മരണം വരെ..."ഇനി ഞാന്‍ പൊക്കോട്ടെ"കണ്ണില്‍ നിന്നു മറയുന്നത് വരെ അവള്‍ തിരിഞ്ഞു നോക്കി..അയാള്‍ കാണില്ലെന്നുറപ്പായപ്പോള്‍ അവളാ ഹൃദയം എടുത്തോരേര് കൊടുത്തു .."ഒരു സമ്മാനം തന്നിരിക്കുന്നു.."അവന്‍റെ ഹൃദയം നൂറു കഷ്ണങ്ങളാ യ് തുടിച്ചു കൊണ്ടിരുന്നു ....
വൈരുദ്ധ്യാത്മക ....
കുഞ്ഞിരാമന് ഒന്നും മനസ്സിലായില്ല ..മുന്‍പും അങ്ങനെയൊക്കെ തന്നെയായിരുന്നു ...പിന്നെനേതാക്കള്‍ പറയുന്ന പോലെയങ്ങു ചെയ്യും ...ആത്മാര്‍ത്ഥമായിത്തന്നെ ..കഴിഞ്ഞ ആഴ്ച .പാടം നികത്തുന്നതിനെതിരെ സമരം ചെയ്യണമെന്നും സമരപ്പന്തലില്‍പോയി ഇരിക്കണമെന്ന് കര്‍ഷക സമിതി നേതാവ് പറഞ്ഞപ്പോള്‍ ...തെല്ലൊരു വിഷമത്തോടെയാണെങ്കിലുംകുഞ്ഞിരാമന്‍ പോയി ഇരുന്നു.(ആകെയുള്ള മുപ്പതു സെന്‍റ് പാടം മൂന്നു ലക്ഷം രൂപയ്ക്കു ആ മുതലാളിമാര്‍ കച്ചവടമാക്കിയതായിരുന്നു )ഒരാഴ്ചത്തെ ചുമട്ടു ജോലി പോയത് മിച്ചം .. പാടം നികത്തുന്നവര്‍ ഓരോ ഭാഗത്ത് നികത്തി കൊണ്ടിരുന്നു...ഇന്ന് ഇതാ ചുമട്ടു തൊഴിലാളി നേതാവ് വന്നു പറയുന്നു ടിപ്പര്‍ ലോറി തടയണം നമ്മുടെ തൊഴിലാണ് നഷ്ട്ടപ്പെടുന്നത് ..അല്ലെങ്കില്‍ നമുക്ക് നോക്ക് കൂലി കിട്ടണം...ഒന്നും മലസ്സിലാവാതെ കുഞ്ഞിരാമന്‍ സമരപ്പന്തലില്‍ ഇപ്പോഴും ഇരിക്കുന്നുണ്ട്
--
ഗോപി വെട്ടിക്കാട്ട്
“ആരെപ്പോലെ“ ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂനല്ല കഥകള്‍..
മറുപടിഇല്ലാതാക്കൂഫോണ്ട് കളര്‍ മാറ്റിയത് വായനാ സുഖം കുറയ്ക്കും
ശ്രദ്ധിക്കുമല്ലോ
നല്ല കഥകള്‍. ഏറ്റവും ഇഷ്ടപ്പെട്ടതു്, പ്രണയം.
മറുപടിഇല്ലാതാക്കൂഅച്ഛനും പ്രണയവും ഇഷ്ടാമായി
മറുപടിഇല്ലാതാക്കൂനല്ല കഥകള്‍ ഒന്നിനൊന്നു മെച്ചം ....ഇനിയും പോരെട്ടെന്നു .....
മറുപടിഇല്ലാതാക്കൂചെറിയ കഥകള്‍ വായിച്ച് അയവിറക്കാന്‍ രസമാണ്. എഴുതൂ
മറുപടിഇല്ലാതാക്കൂനുറുങ്ങുകഥകള് ആഴം ഏറേയുണ്ട്,
മറുപടിഇല്ലാതാക്കൂവായിച്ച് കൂടെ കൊണ്ടു പോകാന്‍ മാത്രം സത്തുള്ളവ.
നല്ല എഴുത്ത്
ആശംസകള്‍.
അപാരം
മറുപടിഇല്ലാതാക്കൂ