2009, നവംബർ 2, തിങ്കളാഴ്‌ച

പരാന്നഭോജികളും ,,ജീവികളും..(കഥ)



കാലത്ത് തന്നെ കമ്പ്യൂട്ടറിന് മുന്നില്‍ ചടഞ്ഞിരുന്നു ബൂലോകത്തെ സകലമാന സാഹിത്യവും വായിച്ചു എന്നുറപ്പ് വരുത്തി
ആശാന്‍ തൊട്ടടുത്തിരുന്നു നേരെ ചൊവ്വേ ജോലി ചെയ്യുന്ന അനു മണിയോട് തിരക്കി ..
"അല്ല അനു ഈ പരാന്ന ഭോജികളും ..ജീവികളും തമ്മില്‍ എന്നതാ വ്യത്യാസം "
അനു കമ്പ്യൂട്ടറില്‍ നിന്നും കന്നെടുത്തു ആശാനെ ഒന്ന് തറപ്പിച്ചു നോക്കി ..ഇയാആള്‍ക്ക് വേറെ പണിയൊന്നുമില്ലേ എന്ന മട്ടില്‍ ..
അല്ലെങ്കിലും അനു മണിക്ക് ആശനോട് തെല്ലൊരു അസൂയയുണ്ട് ..
ഓഫീസില്‍ ഒരു ജോലിയും ചെയ്യാതെ ചുമ്മാ ഇരുന്നു ശമ്പളം വാങ്ങുന്നു..
ഭൂലോകത്തെ വല്യ എഴുത്തുകാരന്‍ എന്നൊരു ഭാവവും ..ആ‍ നടപ്പും കണ്ടാല്‍ തന്നെ മണിക്ക് ചൊറിഞ്ഞു വരും
എന്നാല്‍ ഒരു വക അറിയുമോ അതുമില്ല..വല്ലവന്റെയും ആസനം താങ്ങി നടന്നു കൊള്ളും..
എപ്പോഴും കാള മൂത്രം പോലെ ഓരോന്ന് എഴുതി വിടുന്നത് കാണാം..
എന്തെങ്കിലും എഴുതിയാലോ ..സ്വസ്ഥമായി ഇരുന്നു ജോലി ചെയ്യാനും വിടില്ല..
"അനു ഇതൊന്നു നോക്കിക്കേ.'.എങ്ങനുണ്ട് എന്‍റെ ആസ്വാദനം ..
"ഞാന്‍ അവനെ ശരിക്കും വധിച്ചിട്ടുണ്ട് " ഇനി മേലില്‍ അവന്‍ കവിത എന്നു പറയുന്നൊരു സാധനം എഴുതത്തില്ല..
അല്ല പിന്നെ "
ഒന്ന് പറയെടോ ..തനിക്കറിയാവോ ..
"അത് പിന്നെ ആശാനെ പരാന്ന ഭോജികള്‍ എന്നുവെച്ചാല്‍
വല്ലവന്റെയും ചിറിയില്‍ നിന്നു വീണു കിട്ടുന്നത് കൊണ്ട് വിശപ്പടക്കുന്നവര്‍ എന്നല്ലേ.."
'ആണോ അപ്പോള്‍ ഈ "ജീവികളോ "
'ജീവികള്‍ എന്നു പറയുമ്പോള്‍ ആരാന്‍റെ ചിലവില്‍ കഴിയുന്നവര്‍ എന്നു പറയാം ..
അതിപ്പോള്‍ അന്നം മാത്രമല്ല
ഉദാഹരണത്തിന്‌ ഒരാള്‍ ഒരു കഥയോ കവിതയോ എഴുതി എന്നു കരുതുക
'ഉം "
ആശാന്‍ എന്താ ചെയ്യുക ..ഉടനെ ഒരു ആസ്വാദനം അങ്ങ് കാച്ചും ..ഇല്ലേ
ആശാന്റെ ആളാണെങ്കില്‍ അയാളെ ഇരുത്തിയങ്ങു സുഖിപ്പിക്കും ..
മറ്റേ ടീമാനെങ്കിലോ അവനെയങ്ങു മാന്തി പൊളിക്കും ഇല്ലിയോ
"അതുവ്വ് "
അപ്പോള്‍ ആരെങ്കിലും എഴുതണം അല്ലിയോ ആശാന് എന്തെങ്കിലും കിട്ടാന്‍..
"അതുവേണം "
ഏകദേശം പരാന്ന ജീവികളുടെ ഒരു രൂപം കിട്ടിയോ ..
ഇനി "മനസ്സിലായില്ല എന്നു മാത്രം പറയരുത് "
"അത് പിന്നെ ...'
'ആശാനെ എനിക്ക് വേറെ പണിയുണ്ട് "
ആളെ മാറ്റി പിടി....
--
ഗോപി വെട്ടിക്കാട്ട്

7 അഭിപ്രായങ്ങൾ:

  1. “കാലിക പ്രസക്തിയുള്ള കഥ..“

    ഇനിയും ഇതുവഴി വരും..
    :)

    മറുപടിഇല്ലാതാക്കൂ
  2. ഇതൊരു ശ്രീനിവാസന്‍ ടച്ച് ഉണ്ടല്ലോ ...

    മറുപടിഇല്ലാതാക്കൂ
  3. കാലികപ്രാധാന്യമുള്ള വിഷയം.തുടര്‍ന്നെഴുതൂ ..

    മറുപടിഇല്ലാതാക്കൂ
  4. പൊളിച്ചടുക്കി, സമകാലിക പ്രസ്നങ്ങളെ സ്വയം കഥാപാത്രമായി, വായനക്കാരനെ ഉദ്ദീപിപ്പിക്കുന്ന തരത്തിൽ സ്മകാലീന ബൂലോകത്തെ തുറന്ന് കാട്ടിയതിന് മാഷെ അഭിനന്ദനം, ഓർക്കുക സുഹൃത്ബന്ധം വിമർശനത്തിന് തടസമാവരുത്, തെറ്റ് തെറ്റാണെന്നും, ശരി ശരിയാണ് എന്ന് പറയാനുള്ള ആർജ്ജവം ഒരു എഴുത്തുകാരന് ആവശ്യമാണ്, കോപ്പി പേസ്റ്റ് ചെയ്ത് പെഴക്കുന്ന എഴുത്തുകാരും ബൂലോകത്തിൽ ഉണ്ട്,
    ഓടോ: ബ്രാക്കറ്റിൽ കഥ എന്നിട്ടത് നന്നായി, അല്ലെങ്കിൽ ആളുകൾ തെറ്റിദ്ധരിച്ചേനെ...:) (ഗോപി മാഷെ തമാശിച്ചതാണെ)

    മറുപടിഇല്ലാതാക്കൂ
  5. "ആശാന്റെ ആളാണെങ്കില്‍ അയാളെ ഇരുത്തിയങ്ങു സുഖിപ്പിക്കും ..
    മറ്റേ ടീമാനെങ്കിലോ അവനെയങ്ങു മാന്തി പൊളിക്കും ഇല്ലിയോ.."
    പറയാനുള്ളത് പറഞ്ഞു .
    നല്ല ഭംഗിയായി പറഞ്ഞു.
    ആര്‍ക്കും പരിഭവത്തിനു പഴുതില്ലാതെ. :)

    മറുപടിഇല്ലാതാക്കൂ
  6. മാന്തി പൊളിക്കാന്‍ നഖം വളര്‍ന്നുനില്‍ക്കുമ്പോള്‍ മാത്രം
    സുഹൃത്തേ എന്‍റെ ലോകത്തേക്ക് സ്വാഗതം

    http://saakshaa.blogspot.com/

    മറുപടിഇല്ലാതാക്കൂ