2010, മാർച്ച് 19, വെള്ളിയാഴ്‌ച

ഓട്ടോഗ്രാഫ്‌ ..


നിന്‍റെ തുറക്കാത്ത
ജനല്‍ച്ചില്ലുകളിലെ മൂടല്‍ മഞ്ഞ്
കണ്ണീരു പോലെ ഒലിച്ചിരങ്ങുമ്പോള്‍
മങ്ങിയ ചിത്രം പോലെ
എനിക്ക് നിന്നെ കാണാം....

പിഴുതെറിഞ്ഞിട്ടും..
പോകില്ലെന്ന വാശിയോടെ
അരുതരുതെന്നു വിലക്കുമ്പോഴും
തഴച്ചു വളരുന്ന ഓര്മകളെ
നീയിപ്പോള്‍
തുടച്ചു മിനുക്കുകയാവാം
അതിലെവിടെയെങ്കിലും
ഞാനുണ്ടോ എന്ന് തിരയുകയാവാം..

"ഒരിക്കല്‍ ഞാന്‍ വരും
ഒരു മഞ്ഞു തുള്ളിയായി"
അന്ന് നീയെന്നെ തിരിച്ചറിയുമോ"
ചിതലരിച്ച ഓട്ടോഗ്രാഫിലെ,
മായാത്ത അക്ഷരങ്ങളുടെ
പൊരുളറിയാതെ ..
പാഴായിപ്പോയ എന്‍റെയീ ജന്മം...

ഗോപിവെട്ടിക്കാട്

2 അഭിപ്രായങ്ങൾ:

  1. "നിന്‍റെ തുറക്കാത്ത
    ജനല്‍ച്ചില്ലുകളിലെ മൂടല്‍ മഞ്ഞ്
    കണ്ണീരു പോലെ ഒലിച്ചിരങ്ങുമ്പോള്‍
    മങ്ങിയ ചിത്രം പോലെ
    എനിക്ക് നിന്നെ കാണാം"

    മനോഹരം,
    ഓര്‍മ്മയിലൂടെ ക്യാമ്പസ് കടന്നു പോകുന്നു..

    മറുപടിഇല്ലാതാക്കൂ
  2. ചിതലരിച്ച ഓട്ടോഗ്രാഫിലെ,
    മായാത്ത അക്ഷരങ്ങളുടെ
    പൊരുളറിയാതെ ..
    പാഴായിപ്പോയ എന്‍റെയീ ജന്മം...



    അത്രയ്ക്ക് വേണോ ?

    മറുപടിഇല്ലാതാക്കൂ