ചിലരങ്ങനെയാണ് ...
നേരെ വന്നു ചോദിക്കും ..
ഓര്‍മ്മയുണ്ടോ ?
ഇല്ലെങ്കിലും ഉണ്ടെന്നു തലയാട്ടും..
ഒര്മാത്താലുകള്‍ മറിച്ച് നോക്കും ..
പറിഞ്ഞ ഏടുകള്‍ തേടി അലയും...
കണ്ണുകള്‍ തിളങ്ങും ..
മൂന്നാം ക്ലാസില്‍ മൂന്നാം ബെഞ്ചില്‍
മൂന്നാമത്തെ അല്ലെ...
പുള്ളിപ്പാവടയിട്ട് ..മൂക്കൊലിച്ച്...
ഒക്കത്തെ കുഞ്ഞിലും ..
കണ്‍ തട കറുപ്പിലും
വായിച്ചെടുക്കാം ..
കാലത്തിന്റെ ദൈര്‍ഘ്യം ...
ഒഴിഞ്ഞ കഴുത്തും
സിന്ധൂര രേഖയും
ചുറ്റിലും തിരയുന്നുണ്ട്
കളഞ്ഞു പോയ കൌമാരം ....
തരിഞ്ഞു നടക്കുമ്പോള്‍ ..
കാതോര്‍ക്കും
മൂന്നാം ക്ലാസില്‍ മൂന്നാം ബെഞ്ചില്‍
തേങ്ങലുകള്‍ കേള്‍ക്കുന്നുണ്ടോ...
ഗോപി വെട്ടിക്കാട്ട് .....
..
മറുപടിഇല്ലാതാക്കൂഓര്മ്മത്താളുകള് മറിച്ച് നോക്കുന്നവര്‍ കുറവാണീക്കാലത്ത്.
പക്ഷെ, പറിഞ്ഞ ഏടുകള്‍ തേടി അലയുന്നവര്‍ ഒത്തിരിയുണ്ട്.
എവിടെയോ എന്തോ, ഇത്തിരി കൂടെ നന്നാകാനുണ്ടെന്ന് എന്റെ സംശയം.
ആശംസകളോടെ.
..
തുറന്നു പറച്ചിലിന് നന്ദി ...
മറുപടിഇല്ലാതാക്കൂ