2009, ഏപ്രിൽ 5, ഞായറാഴ്‌ച

എനിക്കീ പ്രണയം മതി..

നിന്‍റെ കവിതകളെല്ലാം ..
പ്രണയത്തില്‍ ചുറ്റിക്കറങ്ങുന്നതെന്ത്.?
ചക്കിനു കെട്ടിയ കാളയെപ്പോലെ ..

അതോ..അത്..
കവിതയ്ക്ക് പറ്റിയ വിഷയം
പ്രണയമാണല്ലോ ..
വിരഹം..കണ്ണുനീര്‍..വഞ്ചന..
അങ്ങിനെ എന്തെല്ലാം സാധ്യതകള്‍..
മെഗാ സീരിയല്‍ പോലെ നീട്ടി വലിക്കാം..
കവിതയ്ക്ക് വേറെ എന്ത് വിഷയം..

വേറെ ഒന്നുമില്ലേ ??
ബുഷ് പോയി ഒബാമ വന്നത്..
പലസ്തിനില്‍ ഇസ്രീയേല്‍ നായാട്ട്..
ബോംബെയില്‍ തീവ്രവാദി ...
പാക്കിസ്താനില്‍ ബോംബ്..
സച്ചിന്‍റെ റേറ്റിംഗ്..
പിണറായി,അച്യുതാനന്ദന്‍ ..
അഭയ ...വികാരി..

അങ്ങിനെ എന്തെല്ലാം വിഷയങ്ങള്‍
ഒന്ന് എഴുതി നോക്ക് ..
ഓ ..അതെല്ലാം ആണുങ്ങള്‍ എഴുതട്ടെ..
എനിക്കീ പ്രണയം മതി.

ഗോപി വെട്ടിക്കാട്ട്