ഞാന്‍ വെറും പൂജ്യമാനെന്നും
ഒന്നിന്‍റെ പിറകിലാണെന്‍റെ വിലയെന്നും ..
കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും
നീ മടുത്ത ഗണിത ശാസ്ത്രം..
ഒരു ജന്മം മുഴുവന്‍ പറഞ്ഞ കഥയില്‍
സീത രാമന്‍റെ ആരെന്ന ചോദ്യത്തില്‍
ഉത്തരം മുട്ടി മിഴിച്ചിരുന്ന എന്നെ ..
നീയെങ്ങനെ അറിയാന്‍ ..
എന്നെയറിയാന്‍..എന്തെളുപ്പമാണെന്നോ ..
പറയാന്‍ കൊതിച്ച ഒരായിരം വാക്കുകള്‍
ഒളിപ്പിച്ച എന്‍റെ ഹൃദയം
ഇതളുകളായി ഒന്നടര്‍ത്തി നോക്കൂ .
കറുപ്പിനും പ്രണയമുണ്ടെന്നറിയാന്‍
..ഏഴഴകുണ്ടെന്നറിയാന്‍ ..
ഞാവല്‍പ്പഴം പോലെയെന്നറിയാന്‍..
കഴിയാതെ പോയത് വെളുപ്പിന്റെ നഷ്ടം ..
ഇന്ന്..പൂജ്യം തിരഞ്ഞു നീയും
ഒന്നില്ലാതെ ഞാനും...
ഗോപി വെട്ടിക്കാട്ട്