2009, മാർച്ച് 22, ഞായറാഴ്‌ച

വിത്ത് കുത്തി ചോറ് തിന്നവര്‍..
...................................................
പണ്ട്..പണ്ട്..
കാരണവര്‍ മണ്ണറിഞ്ഞു..
വിത്തെറിഞ്ഞു ..
കൊയ്തു കൂട്ടി..
കളം നിറച്ചു..

പത്തായത്തില്‍..
എലി പെറ്റപ്പോള്‍..
വിത്ത് കുത്തി ചോറ് തിന്നവര്‍..
ഞാറ്റു വേലയില്‍..
വിത്ത് തേടിയിറങ്ങി..

വെള്ളയുടുപ്പ്..
അലക്കിയുടുത്തു..
വെളുക്കെ ചിരിച്ച്..
താണു വണങ്ങി..
കൈകള്‍ നീട്ടി ..
വിത്ത് തെണ്ടി..

അടിയാന്‍മാര്‍..
കുടിയാന്‍മാര്‍ ..
ഉള്ള വിത്ത് ദാനം കൊടുത്തു..

ദാനവും തിന്ന്‌..
വയറു വീര്‍ത്തവര്‍...
ഏമ്പക്കവുമിട്ട് ..പത്തായപ്പുറത്തുറങ്ങി..

ഇനി അടുത്ത ഞാറ്റു വേലയില്‍..
വിത്ത് തെണ്ടാം...

ഗോപി വെട്ടിക്കാട്ട്..

1 അഭിപ്രായം:

  1. അജ്ഞാതന്‍2009, മാർച്ച് 22 11:55 PM

    നന്നായിരിക്കുന്നു . സംശയം വേണ്ട .വിത്ത് കുത്തി തിന്നവര്‍ തന്നെ നമ്മള്‍ . ഇനിയും വിത്തെറിയാന്‍ സമയമുണ്ട് .

    മറുപടിഇല്ലാതാക്കൂ