2009, ഏപ്രിൽ 3, വെള്ളിയാഴ്‌ച

കൊഞ്ഞനം കുത്തുക തന്നെ...

ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നപ്പോള്‍..
ഉത്തരങ്ങളെ ഗൌനിച്ചതേയില്ല..
ജനക്കൂട്ടം ആരവം മുഴക്കി..കയ്യടിച്ചു..
അശ്വമേഥത്തിനൊടുവില്‍..
സിംഹാസനങ്ങള്‍ കാല്‍ച്ചുവട്ടില്‍..
ആരോടും എന്തും ചോദിക്കാം..

ചോദ്യങ്ങള്‍ ആവര്‍ത്തനമാകുകയും..
ഉത്തരമില്ലാത്തവര്‍ ചോദിക്കുകയും..
ഉത്തരം മുട്ടുകയും ചൈയ്തപ്പോള്‍..
പിടിച്ചു നില്‍ക്കാന്‍..
തകരപ്പെട്ടിയില്‍ അടക്കിയഅക്ഷരങ്ങളെ.. ..
മാന്തിയെടുത്തപ്പോഴാണ്..
അവയെല്ലാം ചിതലരിച്ചിരുന്നു..

തലമുറ കൈമാറിയ മൂലധനം ...
ആചാര്യന്റെചിന്തകള്‍..
ഗീത..ഖുറാന്‍..ബൈബിള്‍...
ഉത്തരങ്ങള്‍..ചിതലരിച്ച്‌..ജീര്‍നിച്ച് ..

ഇനിയിപ്പോള്‍..കൊഞ്ഞനം കുത്തുക തന്നെ...

ഗോപി വെട്ടിക്കാട്ട്..

2 അഭിപ്രായങ്ങൾ:

  1. ഇനിയിപ്പോള്‍..കൊഞ്ഞനം കുത്തുക തന്നെ...
    കൊള്ളാം ഈ ചിന്തകള്‍..

    മറുപടിഇല്ലാതാക്കൂ
  2. ആശയം കൊള്ളാം , കവിത നന്നായിരിക്കുന്നു ..മറ്റൊരു ബ്ലോഗിലൂടെ ഇവിടെ എത്താന്‍ കാരണമായി .ആശംസകള്‍ ! ,

    മറുപടിഇല്ലാതാക്കൂ