2009, നവംബർ 11, ബുധനാഴ്‌ച

ചൊവ്വാ ദോഷം...

ഗ്രഹങ്ങളില്‍ ചൊവ്വക്ക് ദോഷം
ഭൂമിയില്‍ മങ്കമാര്‍ക്കും
ചൊവ്വയില്‍ ജീവന്‍ ഹിമപാളിയായ്‌
ഒളിഞ്ഞു കിടപ്പുണ്ടെന്ന് നാസ..

കണിയാന്‍റെ രാശി പലകയില്‍
തായം കളിക്കുന്ന കവിടികളില്‍
മരവിച്ചു പോയ മോഹങ്ങളും
അറച്ചു നില്‍ക്കുന്ന മംഗല്യ ഭാഗ്യവും.

ചൊവ്വയിലെ ജീവനെ സ്വപനം കണ്ടു
തലയിലെ വെള്ളിയിഴകളില്‍ തലോടി..
തിങ്കളാഴ്ച വ്രതവും നോറ്റ്
ചൊവ്വാഴ്ച്ചകളില്‍ അവള്‍ കാത്തിരിപ്പ്‌ തുടരുന്നു..


ഗോപി വെട്ടിക്കാട്ട്

3 അഭിപ്രായങ്ങൾ:

 1. ചൊവ്വയിലെ ജീവസാന്നിദ്ധ്യം കണ്ടെത്തിയതിന്‌ പുതിയൊരു പരിപ്രേഷ്യം... നന്നായി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ... :):)

  മറുപടിഇല്ലാതാക്കൂ
 2. ചൊവ്വയിലെ ജീവകണങ്ങള്‍
  ചൊവ്വാദോഷക്കാര്‍ക്ക് ഒരു പ്രതീക്ഷ നല്‍കുമോ... എന്തോ...

  പുതിയൊരാശയം..നന്നായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 3. ചിന്ത എങ്ങനയോക്കെ പോകുന്നു
  ഓര്‍ത്താല്‍ ഒരന്തവും ഇല്ല അല്ലെ

  മറുപടിഇല്ലാതാക്കൂ