2009, ഡിസംബർ 2, ബുധനാഴ്‌ച

ഇനിയേതു ജന്മത്തില്‍....


കാലം വരച്ചിട്ട വര്‍ണചിത്രങ്ങള്‍
മായുന്നു മറയുന്നു സന്ധ്യ പോലെ
അകലെയിരുളിന്‍ ഗേഹങ്ങളില്‍
തേങ്ങുന്ന പകലിന്‍റെ ബാക്കി പത്രം

അന്തി ചുവപ്പിന്‍റെ വിണ്‍ കുങ്കുമം
നെറ്റിയിലാരോ തുടച്ചു നീക്കെ
സിന്ധൂര രേഖയില്‍ തെളിയുന്നതേതു
മുജ്ജന്മ പാപത്തിന്‍ ശാപമത്രേ .

ഉടയുന്ന കൈവളകള്‍ തേങ്ങുന്നുവോ
കണ്ണില്‍ കണ്മഷി കലങ്ങുന്നുവോ ..
ശുഭ്ര വസ്ത്രത്തിലൊളിപ്പിച്ച യൌവ്വനം
മൌനത്തിന്‍ വാല്ത്മീകം പുല്‍കുന്നുവോ

അഗ്നി നാളങ്ങള്‍ കവര്‍ന്നെടുക്കും
പറയാതെ പോയ മോഹങ്ങളും
കണ്ടു മറന്ന സ്വപനങ്ങളും
ഇനിയേതു ജന്മത്തില്‍ കൂട്ടിനെത്തും....

പാതി വഴിയില്‍ തരിച്ചുനില്‍ക്കും..
ഇണയെ പിരിഞ്ഞു നീ പോയ്‌ മറഞ്ഞു
തുഴയറ്റ തോണി പോല്‍ ഓളങ്ങളില്‍
ഒരു ജന്മം കൂടിയുലഞ്ഞിടുന്നു ....ഗോപി വെട്ടിക്കാട്ട്

6 അഭിപ്രായങ്ങൾ:

 1. നന്നായിരിക്കുന്നൂ... വരികൾ
  ഉടയുന്ന കൈവളകള്‍ തേങ്ങുന്നുവോ
  കണ്ണില്‍ കണ്മഷി കലങ്ങുന്നുവോ ..
  ശുഭ്ര വസ്ത്രത്തിലൊളിപ്പിച്ച യൌവ്വനം
  മൌനത്തിന്‍ വാല്ത്മീകം പുല്‍കുന്നുവോ
  ഇഷ്ടപ്പെട്ടു

  മറുപടിഇല്ലാതാക്കൂ
 2. നാടകക്കാരന്‍ ..നന്ദ ...
  ഹൃദയം നിറഞ്ഞ നന്ദി ഈ വായനക്ക് ..

  മറുപടിഇല്ലാതാക്കൂ
 3. തുഴയറ്റ തോണി പോല്‍ ഓളങ്ങളില്‍
  ഒരു ജന്മം കൂടിയുലഞ്ഞിടുന്നു ....
  തുഴയറ്റ എത്രയോ തൊണികള്‍ ...

  മറുപടിഇല്ലാതാക്കൂ
 4. ഒരുവന്‍ പിരിഞ്ഞു പോകുമ്പോള്‍ പൊകുന്നവനേക്കാള്‍ നഷ്ടം നില നില്ക്കുന്നവനാണ്.

  മറുപടിഇല്ലാതാക്കൂ
 5. അങ്ങനെ തുഴയറ്റ തോണിയാവാതിരിക്കട്ടേ

  മറുപടിഇല്ലാതാക്കൂ