2010, ജൂൺ 15, ചൊവ്വാഴ്ച

മുറിവുകള്‍ ...കവിത


മുറിവുകള്‍ ..
ആഴത്തിലേക്ക് ഇറങ്ങി
ഹൃദയത്തിന്റെ
അടി വേരുകള്‍ തേടി ..

പഴുത്തും...കരിഞ്ഞും
പുറമേ കാണുന്നത്
ചൊറിച്ചില്‍ മാത്രം ..

ആയുധം കൊണ്ടല്ല
അക്ഷരങ്ങള്‍ കൊണ്ടാണ്
മുറിയുന്നത്‌ ..

നിനക്ക് ഗാണ്ടീവമുണ്ട്
തെളിക്കാന്‍ തേരാളിയും ...
എനിക്കെന്‍റെ കവചം
നഷ്ട്ടമായതല്ല
അഴിച്ചു വെച്ചതാണ്

ദാനമായ്‌ നീ ചോദിച്ചതും
ഞാന്‍ തന്നതും
എഴുത്താണികള്‍

വിദ്യ മറന്നതും ..
മണ്ണില്‍ പുതഞ്ഞതും ..
ഗുരുശാപമല്ല..
സ്വയം കൃതാര്‍ത്ഥം..

ഇനിയാ ..
ഒഴിയാ തൂണിയില്‍നിന്നും
അക്ഷര ശരങ്ങള്‍ ..
കൈ തളരും വരെ....
എയ്തു കൊള്ളുക

ഗോപിവെട്ടിക്കാട്

2 അഭിപ്രായങ്ങൾ:

 1. പടച്ചട്ടയഴിച്ചും തൂണീരമതു
  വലിച്ചെറിഞ്ഞും
  ഞാനും വന്നു നില്ക്കുന്നു
  ശരമുറിവിന്‍ സുഖമറിയാന്‍

  മറുപടിഇല്ലാതാക്കൂ
 2. ആയുധം കൊണ്ടല്ല
  അക്ഷരങ്ങള്‍ കൊണ്ടാണ്
  മുറിയുന്നത്‌ ..

  മറുപടിഇല്ലാതാക്കൂ