ശുഷ്ക്കിച്ച നെഞ്ഞിന്‍ കൂട്ടില്‍
നിന്നിളകിപ്പറിഞ്ഞൊരു കുടം കഫം
നീട്ടിത്തുപ്പിയാ വൃദ്ധനിരുന്നു
ഭിത്തിയില്‍ ചാരി..
ചര്‍ച്ചകള്‍ തുടരട്ടെ ..
ബോധിപ്പിക്കാനിനിയില്ലയൊന്നും
വിധിക്കുക നിങ്ങള്‍ ..
ന്യായാധിപര്‍
ഭൂരിപക്ഷമുള്ളവര്‍..
മുന്നേ പോയവരെത്ര
പുറകിലായിനിയുമെത്ര
പടിയടച്ചിനിയെത്ര
ഇരിക്കപ്പിണ്ടം വെക്കാന്‍ ...
പണ്ടയാള്‍ പറഞ്ഞതും
പറയാതിരുന്നതും
തൊണ്ടയില്‍ കുരുങ്ങി
ജീര്‍ണിച്ചു പഴുപ്പായി..
മഴവില്ലിന്‍ വര്‍ണമല്ല..
ചുവപ്പിനാല്‍ വരക്കണം ചിത്രം
ചോരയില്‍ മുക്കി കൈകള്‍
ചുവരില്‍ പതിക്കണം..
ക്ഷുഭിതയൌവ്വനം ..
ഹോമിക്കുമഗ്നികുണ്ടത്തില്‍ നിന്നും
ഖബന്ധങ്ങള്‍ എഴുന്നേറ്റു .
തെരുവില്‍ അലയവെ..
വിപ്ലവ നഗരിയില്‍..
ജനസാഗരം ഇരമ്പുന്നു
ആചാര്യ സൂക്തം വീണ്ടും
വീര്യമായ് മുഴങ്ങുന്നു..
ഏറ്റു വാങ്ങിയോരാ വിധി
നെഞ്ഞിലെ മിടിപ്പാക്കി
പടികള്‍ ഇറങ്ങവേ
അറിയാതെ ചുണ്ടുകള്‍ മന്ത്രിച്ചു
ലാല്‍ സലാം...
ഗോപിവെട്ടിക്കാട്
..
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു, ചില വരികളിലെ, പൊയ്പ്പോയ ദിനത്തിന്റെ നല്ല കാലം കാണാം, അതിലെ നഷ്ടവേധനയും..
ആശംസകല്‍
..
..
മറുപടിഇല്ലാതാക്കൂവേദന*
കബന്ധം എന്നല്ലെ ശരി?
..