2009, മാർച്ച് 14, ശനിയാഴ്‌ച

നിങ്ങള്‍ ഒളിച്ചിരിക്കയാണോ....
.....................................................
പലസ്തീനില്‍ കണ്ണുനീര്‍...

മഴയായ്..പൊഴിയുകയാണ്...
തോരാതെ...

പ്രളയ ജലമായ് ഭൂമിയെ വിഴുങ്ങാന്‍.....
നിങ്ങള്‍ ഒച്ചുകളെപ്പോലെ...
ഒളിച്ചിരിക്കയാണോ....

നിങ്ങളുടെ തീന്‍ മേശയില്‍ നിറയുന്ന മാംസം..
അവരുടെ കരള്‍ പറിച്ചതല്ലേ...
വഴിഞ്ഞൊഴുകുന്ന വീഞ്ഞിനു ...
അവരുടെ രക്തത്തിന്‍റെ മണമില്ലേ....

നിങ്ങളുടെ വെടിയുണ്ടകള്‍ ...
മാറ് പിളര്‍ക്കുമ്പോള്‍..
ടാങ്കുകള്‍ ചവുട്ടി മെതിക്കുംപോള്‍.
.ഒരു കരിങ്കല്ലിന്‍ കഷ്ണം...ചീറിവരുന്നത് ..
നിങ്ങളുടെ ..ഉറക്കം കെടുത്തുകയാണോ..

ഒരു ജനത തുടച്ചു നീക്കപ്പെടുമ്പോള്‍..
അവരുടെ സംസ്കാരത്തില്‍ ....
കടന്നു കയറുമ്പോള്‍..
ജനല്‍ ചില്ലുകളില്‍ കറുത്ത ചായം പൂശി ...
നിങ്ങള്‍ ഒളിച്ചിരിക്കയാണോ....

ഗോപി വെട്ടിക്കാട്ട്...

1 അഭിപ്രായം:

  1. നിങ്ങള്‍ ഒളിച്ചിരിക്കയാണോ....?
    പ്രസക്തമായ, തമ്മില്‍ തമ്മില്‍ ചോദിച്ചു സമയം കളയുന്ന ചോദ്യം!

    മറുപടിഇല്ലാതാക്കൂ