2009, നവംബർ 7, ശനിയാഴ്‌ച

മകള്‍ അറിയാന്‍ ...


വിരഹ ദുഖത്താല്‍
നീറുംകരളിന്നൊരു കുളിര്‍
സ്വാന്തനമായിന്നലെ
എത്തി നിന്‍ കുറി മാനം

മകളെ നീ കുറിക്കും
ഓരോരോ വരികളില്‍
അറിയുന്നച്ചന്‍ നിന്‍റെ
ഹൃദയത്തിന്‍ നൊമ്പരം..

എങ്ങിനെ എഴുതും ഞാന്‍
മനസ്സിന്‍ ആര്‍ദ്രമാം മോഹം
ഓമനേ കാതില്‍ ചൊല്ലാം
സ്നേഹം മന്ത്രണം പോലെ..

കരളിന്‍ ഭിത്തിയില്‍ വര്‍ണ്ണ-
ച്ചായത്താല്‍ വരച്ച നിന്‍ ചിത്രം
കൂട്ടിനുണ്ടെനിക്കെന്നും
സ്വപ്നത്തിലാനെന്കിലും

നിന്നിളം ചുണ്ടില്‍ വിരിയും
പനിനീര്‍ പുഞ്ചിരിപ്പൂവും
കണ്ണാടി കവിളില്‍ തെളിയും
നാണത്തിന്‍ ചുഴികളും

കാണുവാന്‍ നെഞ്ഞില്‍ മോഹം
ഏറെയുന്ടെന്നാകിലും
ഭാഗ്യദോഷിയാണച്ചന്‍
വിധിയെന്നേ പറയേണ്ടൂ

മാറോട് ചേര്‍ത്തെന്നും നിന്നെ
കൊഞ്ചിച്ച് ഉറക്കീടാനും
ഓമന ചുണ്ടില്‍ നൂറു
മുത്തങ്ങള്‍ തന്നീടാനും

നിന്‍ കിളി കൊഞ്ഞല്‍ കേട്ട്
ഒന്നൂറിച്ചിരിക്കാനും
ഓമനേ അച്ഛന്‍ ഏറെ
മോഹിക്കുന്നോരോ നാളും

കരയാതൊരിക്കലും..കണ്ണില്‍
സൂക്ഷിക്കൂ കണ്ണീര്‍ മുത്ത്‌
സഹിക്കാനവില്ലൊരു
മുത്തട്ര്‍ന്നു വെന്നാകില്‍...


ഗോപി വെട്ടിക്കാട്ട് ...

10 അഭിപ്രായങ്ങൾ:

 1. ഗോപിയേട്ടാ,
  നാട്ടില്‍ പോകാന്‍ സമയമായി കേട്ടോ.:)
  ഓരോ പ്രവാസിയുടെയും മനസ്സ്‌

  മറുപടിഇല്ലാതാക്കൂ
 2. ശാന്തഗംഭീരഭാവമാണച്ഛന്
  അച്ഛന്റെ ഉള്ളോ ഇത്ര മൃദുലവും
  മകളേ കാണാന്‍ ആഗ്രഹിക്കുന്ന മനസ്സ്
  മനോഹരമായി വക്കുകളിലൂടേ കാട്ടിതന്നു
  വീണ്ടും വീണ്ടും വായിക്കുമ്പോള്‍ ഒര്‍മ്മ വന്ന പാട്ട്

  “സൂര്യനായ് തഴുകി ഉറക്കമുണര്‍ത്തുമെന്‍ അച്ചനെയാണെനിക്കിഷ്‌ടം....
  ഞാനൊന്നു കരയുമ്പോള്‍ അറിയാതെ ഉരുകുമെന്‍ അച്ചനെയാണെനിക്കിഷ്‌ടം....
  കല്ലെടുക്കും കളി തുമ്പിയെ പോലെന്നും ഒരുപാട് നോവുകള്‍ക്കിടയിലും...
  പുഞ്ചിരി ചിറകുവിടര്‍ത്തുമെന്‍ അച്ചന്‍....!!

  എന്നുമെന്‍ പുസ്തക താളില്‍ മയങ്ങുന്ന നന്മ തന്‍ പീലിയാണച്ചന്‍...
  കടലാസു തോണി പോലെയെന്‍ ബാല്യത്തിലൊഴുകുന്നൊരോര്‍മ്മയാണച്ചന്‍...
  ഉടലാര്‍ന്ന കാരുണ്യമച്ചന്‍, കൈ വന്ന ഭാഗ്യമാണച്ചന്‍...

  അറിയില്ലെനിക്കേതു വാക്കിനാലച്ചനെ വാഴ്തുമ്മെന്നറിയില്ല ഇന്നും...
  എഴുതുമീ സ്നേഹാക്ക്ഷരങ്ങള്‍ക്കുമപ്പുറം അനുപമ സങ്കല്പമച്ചന്‍...
  അണയാത്ത ദീപമാണച്ചന്‍, കാണുന്ന ദൈവമാണച്ചന്‍...“

  മറുപടിഇല്ലാതാക്കൂ
 3. വിങ്ങുന്ന മനസ്സിലെ വരികള്‍..

  (അക്ഷരത്തെറ്റുകള്‍ ശ്രദ്ധിച്ചാല്‍ മാറ്റാവുന്നതെ ഉള്ളു )

  മറുപടിഇല്ലാതാക്കൂ
 4. പ്രവാസം ഏതൊക്കെ തരത്തിലാണ് നമ്മെ വേദനിപ്പിക്കുന്നത്..
  "കാണുവാന്‍ നെഞ്ഞില്‍ മോഹം
  ഏറെയുന്ടെന്നാകിലും
  ഭാഗ്യദോഷിയാണച്ചന്‍
  വിധിയെന്നേ പറയേണ്ടൂ"

  മറുപടിഇല്ലാതാക്കൂ
 5. കരയാതൊരിക്കലും..കണ്ണില്‍
  സൂക്ഷിക്കൂ കണ്ണീര്‍ മുത്ത്‌
  സഹിക്കാനവില്ലൊരു
  മുത്തട്ര്‍ന്നു വെന്നാകില്‍...

  ഇവിടെയുമുണ്ടൊരു അച്ഛന്‍, രണ്ടു പെണ്‍ മക്കളുടെ അച്ഛന്‍
  കളി ചിരികള്‍ കാതോര്‍ത്തു കൊണ്ട് , കനവില്‍
  കുതിരോന്നൊരു അച്ഛന്‍

  മറുപടിഇല്ലാതാക്കൂ
 6. ഗോപിമാഷേ, എന്നിലെ പിതാവിനൊന്ന് നൊന്തു. നല്ല വരികള്‍. നന്ദി :)

  മറുപടിഇല്ലാതാക്കൂ
 7. മനസ്സ് മനസ്സിലാവുന്നു.കാത്തിരിക്കയല്ലാതെ വേറെന്തു ചെയ്യാ‍ന്‍!

  മറുപടിഇല്ലാതാക്കൂ
 8. അടര്‍ന്നു പോയി എന്നില്‍ നിന്നും ഒരു തുള്ളി.......
  നന്നായിട്ടുണ്ട് .........

  മറുപടിഇല്ലാതാക്കൂ
 9. അച്ഛന്റെ പൊള്ളുന്ന മനസ്സു തുറന്നു കാട്ടുന്ന കവിത.അന്നു മീറ്റില്‍ ചൊല്ലിയതാണ് അല്ലെ ഗോപിയേട്ടാ ?

  മറുപടിഇല്ലാതാക്കൂ