1.. മീര....
*************
"ആ കാണുന്ന പാടത്തിന്‍റെ അക്കരെയാണ് മീര യുടെ വീട്..
നടക്കാവുന്ന ദൂരമേയുള്ളൂ..
നമുക്ക് നടക്കാം .."
മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന പാട വരമ്പത്തെ ചോറപുല്ലുകള്‍ വകഞ്ഞ് മാറ്റി
അവളുടെ വീട്ടു വളപ്പിലേക്ക് കയറുമ്പോള്‍ മനസ്സില്‍ നിറഞ്ഞത് അവളുടെ കവിതകളായിരുന്നു ..
ഈ പുല്‍ക്കൊടികള്‍ക്ക് പോലും അവളെ അറിയുമായിരിക്കും..
"അജി നമ്മള്‍ ചെല്ലുന്നത് അവര്‍ക്ക് ഇഷ്ട്ടപ്പെടാതെ വരുമോ."
ഹേയ് ഒരിക്കലുമില്ല..അവള്‍ ക്കതൊരു ആശ്വാസമാവും...താങ്കളെ അത്രക്കും അവള്‍ ആരാധിച്ചിരുന്നു..
താങ്കളെപ്പറ്റി അവളൊരുപാട് പറഞ്ഞിട്ടുണ്ട്..സംസാരിക്കാനും അനങ്ങാനും കഴിയില്ലെങ്കിലും അവള്‍ക്കെല്ലാം ഓര്‍മയുണ്ട്...
"അമ്മെ ദാ ആരൊക്കെയോ വരുന്നു" ഉമ്മറത്ത് പഠിച്ചു കൊണ്ടിരുന്ന കുട്ടി വിളിച്ചു പറഞ്ഞു ..
അത് അവളുടെ ഇളയവളാണ് ..പത്താം ക്ലാസില്‍ പഠിക്കുന്നു..
അകത്തു നിന്നു വന്നത് മീരയുടെ അമ്മയാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി ..
'ഇത് എന്‍റെ സുഹൃത്ത് സുനില്‍ ...മീരയെ ഒന്ന് കാണാന്‍ വന്നതാണ് ...
"വരൂ" അവര്‍ അകത്തേക്ക് ക്ഷണിച്ചു..
ഇരുളടഞ്ഞ കുടുസ്സു മുറിയില്‍ കട്ടിലില്‍ ചുരുണ്ടു കൂടി കിടക്കുന്നൊരു രൂപം ..
മീര ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കൂ ..
അവള്‍ മെല്ലെ കണ്ണ് മിഴിച്ചു..അയാളെത്തന്നെ കുറച്ചു നേരം സൂക്ഷിച്ച് നോക്കി ..
ആ കണ്ണുകള്‍ നിറഞ്ഞൊഴുകി..അവളുടെ ചുണ്ടുകള്‍ എന്തൊക്കെയോ മന്ത്രിച്ചു ...
അയാള്‍ അവളുടെ തണുത്തു മരവിച്ച കൈകളിലെ അക്ഷരങ്ങള്‍ ഉറങ്ങിക്കിടക്കുന്ന വിരലുകള്‍ തലോടി..
അയാള്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല ..നമുക്ക് പോകാം ..അയാള്‍ പുറത്ത് കടന്നു ..
ലാപ് ടോപ്പില്‍, ഓര്‍കുട്ടിലെ മീരയുടെ പ്രൊഫൈലില്‍ മീരാ ജാസ്മിന്‍റെ ചിരിക്കുന്ന ചിത്രം...
പ്രണയം നിറഞ്ഞൊഴുകുന്ന വരികള്‍...
2.. ഭര്‍ത്താവ്.....
************
"ഇന്നത്തെ ദിവസം എന്താണെന്നറിയോ"
"ഇന്ന് തിങ്കളാഴ്ച"
'അതെനിക്കും അറിയാം" അതല്ല ചോദിച്ചത് ..
ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത...
അതോ.. രണ്ടു ദിവസത്തെ നിന്‍റെ കത്തിയില്‍ നിന്ന് ചെറിയൊരു മോചനം ..
ഓഫീസ് സമയത്തെങ്കിലും ചെരിയോരാശ്വാസം ...
"അതേയ് ഈ പൊട്ടന്‍ കളി എന്നോട് വേണ്ടാ ..ഞാനിത് കുറെ കണ്ടതാ"
"ഇന്ന് എന്‍റെ പിറന്നാളാ..." അതെങ്ങനെ ..ഭാര്യയോടു തെല്ലെങ്കിലും സ്നേഹമുന്ടെങ്കിലല്ലേ ഇതൊക്കെ ഓര്‍ത്ത് വെക്കൂ ..
"നിനക്കൊന്നു പറയാമായിരുന്നില്ലേ..."ഇതൊക്കെ ഓര്‍ത്തു വെക്കാന്‍ ഞാന്‍ കമ്പ്യൂട്ടര്‍ ഒന്നുമല്ലല്ലോ..
വേണ്ടാ ..അങ്ങനെ പറഞ്ഞിട്ട് നിങ്ങള്‍ ഒന്നും ചെയ്യണ്ടാ.. ഇന്നലെ അമ്പലത്തില്‍ നിങ്ങടെ ഓഫീസിലെ ക്ലാര്‍ക്ക് രമണിയെ കണ്ടു ..
അവള്‍ടെ പിറന്നാളിന് തൊഴാന്‍ വന്നതാ..അയ്യായിരം രൂപയുടെ പട്ടു സാരിയാ അവള്‍ക്കു പിറന്നാളിന് അവളുടെ ഭര്‍ത്താവ് കൊടുത്തത്...
പറയുമ്പോള്‍ അയാള്‍ക്ക് എന്താ ജോലി..ചിട്ടി പിരിക്കാന്‍ നടക്കുന്നു.. അങ്ങനെയാണ് സ്നേഹമുള്ളവര്...
അയാളുടെ ഉള്ളൊന്നു കത്തി...
ഇന്നലെ ഞാനിട്ട ഷര്‍ട്ട് എവിടെ ...
"അത് കഴുകാനായി ബക്കറ്റില്‍ ഇട്ടിട്ടുണ്ട് ..എന്തിനാ "
അയാള്‍ ബക്കറ്റില്‍ നിന്ന് ഷര്‍ട്ട് എടുത്തു പോക്കറ്റില്‍ തപ്പി..
ഭാഗ്യം ..തുണിക്കടയിലെ ബില്ല് അവള്‍ കണ്ടിട്ടില്ല ...
3 .... നിസ്സഹായന്‍...
**************
നായ നിര്‍ത്താതെ കുരയ്ക്കുന്നുണ്ട്...സാധാരണ പതിവുള്ളതല്ല..ഇനി വല്ല കള്ളന്മാരും ..
മഴ തോര്‍ന്ന ലക്ഷണമില്ല ..കറന്ട് ആണെങ്കില്‍ പോയിരിക്കുന്നു ...
അയാള്‍ ടോര്‍ച്ചു എടുത്ത് പുറത്തു കടന്നു ...പറമ്പില്‍ വാഴക്കൂട്ടങ്ങള്‍ക്കിടയില്‍ ഒരനക്കം ...ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ കണ്ടു ആരോപതുങ്ങി യിരിക്കുന്നു .അടുത്ത് ചെന്നപ്പോള്‍ ...അതൊരു സ്ത്രീ യായിരുന്നു ..
സര്‍ രക്ഷിക്കണം ...എന്നെ അവര്‍ തട്ടിക്കൊണ്ട് വന്നതാണ് ..അവരെന്‍റെ പിന്നാലെത്തന്നെയുണ്ട് ..കിട്ടിയാല്‍ അവരെന്നെ കൊന്നുകളയും സര്‍...
രണ്ടു പേര്‍ പടി കടന്നു വന്നു ...
ഇങ്ങോട്ട് ഒരു സ്ത്രീ ഓടി വന്നോ..
ഇല്ല അയാള്‍ പറഞ്ഞു ..
സത്യം പറയണം ...ഞങ്ങള്‍ കണ്ടതാണ് അവള്‍ ഇങ്ങോട്ട് ഇറങുന്നത് ...
എവിടെ അവള്‍ ..
അവളെ കാണിച്ചു തരുന്നതാണ് നിങ്ങള്ക്ക് നല്ലത് ..
കത്തി മുന ചങ്ക് തുളക്കുമെന്നായപ്പോള്‍ അയാള്‍ വാഴക്കൂട്ടത്തിലേക്ക് ടോര്‍ച്ച് തെളിയിച്ചു...
അവരവളെ വലിച്ചിഴച്ചു കൊണ്ട് പോകുമ്പൊള്‍ അയാള്‍ കണ്ണുകള്‍ മൂടി...
കാതില്‍ അപ്പോഴും അവളുടെ രോദനം മുഴങ്ങി...
എന്നെ രക്ഷിക്കൂ ..ഇവരെന്നെ കൊല്ലും....
നല്ല നുറുങ്ങുകഥകള്‍.
മറുപടിഇല്ലാതാക്കൂകഥകള് എല്ലാം നന്നായിട്ടുണ്ട് മാഷേ.
മറുപടിഇല്ലാതാക്കൂഓരോന്നും ഓരോ പോസ്റ്റ് ആക്കാമായിരുന്നില്ലേ?
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂനല്ല കഥകളാണ് എല്ലാം. വാക്കിലെയും കഥ വായിച്ചു.അത് വളരെ മനോഹരം. ശ്രീ പറഞ്ഞതുപോലെ ഓരോ പോസ്റ്റ് ആക്കാമായിരുന്നു. വായിക്കാനും അഭിപ്രായം പറയാനും അതായിരുന്നു എളുപ്പം.
മറുപടിഇല്ലാതാക്കൂ