2010, ഫെബ്രുവരി 13, ശനിയാഴ്‌ച

യുദ്ധക്കളങ്ങളില്‍....കവിത

യുദ്ധക്കളങ്ങളില്‍
............................................
പോര്‍ക്കളങ്ങള്‍ തീര്‍ത്തതും
പടച്ചട്ടയണിയിച്ചതും
തേര്‍ തെളിച്ചതും
ബ്രഹ്മാസ്ത്രം തന്നതും
നീ തന്നെയാണ് .....

നീയിപ്പോള്‍
വ്യാകുലപ്പെടുന്നത്
നഷ്ട്ടങ്ങളെ ക്കുറിച്ചാണ്
വാചാലമാകുന്നത്
കണ്ണീരിനെക്കുറിച്ചാണ്..

ഓടിയൊളിക്കാം
യാചിക്കാം
കീഴടങ്ങാം ...
ഭീരുവിനെപ്പോലെ കരയാം
എന്തായാലും കണ്ണുനീര് ഉറപ്പ് ...

ശിഖണ്ടി മാര്‍ക്കുമുന്നില്‍..
അടിയറ വെക്കാനല്ല
ഞാനെന്‍റെ ആയുധം മൂര്ച്ച വെപ്പിച്ചത്

യുദ്ധക്കളങ്ങളില്‍
ഒരു നീതീയെയുള്ളൂ ..
വധിക്കുക അല്ലെങ്കില്‍
വധിക്കപ്പെടുക...
രണ്ടായാലും
ചോരപ്പുഴ നീന്തിക്കയരുന്നത്
കണ്ണീര്‍ കടലിലേക്ക് തന്നെ...


ഗോപിവെട്ടിക്കാട്

3 അഭിപ്രായങ്ങൾ:

 1. വളരെ നന്നായിട്ടുണ്ട്... നിങ്ങളുടെ ബ്ലോഗുകള്‍ മരുപ്പച്ചയിലും പോസ്റ്റ്‌ ചെയ്യുക..
  http://www.maruppacha.com/

  മറുപടിഇല്ലാതാക്കൂ
 2. “യുദ്ധക്കളങ്ങളില്‍
  ഒരു നീതീയെയുള്ളൂ ..
  വധിക്കുക അല്ലെങ്കില്‍
  വധിക്കപ്പെടുക...
  രണ്ടായാലും
  ചോരപ്പുഴ നീന്തിക്കയരുന്നത്
  കണ്ണീര്‍ കടലിലേക്ക് തന്നെ...“

  :)

  മറുപടിഇല്ലാതാക്കൂ
 3. ഓടിയൊളിക്കാം
  യാചിക്കാം
  കീഴടങ്ങാം ...
  ഭീരുവിനെപ്പോലെ കരയാം
  എന്തായാലും കണ്ണുനീര് ഉറപ്പ് ..
  ഗോപിചേട്ടാ.. കവിത ഇഷ്ടായീ

  മറുപടിഇല്ലാതാക്കൂ