2010, സെപ്റ്റംബർ 25, ശനിയാഴ്‌ച

നോക്ക് കുത്തി ...കവിത


ആരാനും വേണ്ടി
വെയിലും മഴയും
മഞ്ഞും കൊണ്ട്..
കണ്ണേറ് തട്ടാതിരിക്കാനൊരു-
നോക്ക് കുത്തി ...

കാണരുതെന്നു കണ്ണടച്ചാലും ...
ചിലതൊക്കെ കാണുന്നുണ്ട് .
കേള്‍ക്കുന്നുണ്ട് ...

പരുക്കന്‍ തറയില്‍
പതുത്ത മേനി
ഉടഞ്ഞു പോയതും
അഴിഞ്ഞ ചേലകള്‍
പറന്നു പോയതും
നോക്കി നില്‍ക്കുന്നുണ്ട് ...

പുഴ വന്നടിഞ്ഞതും
നിലകളുയരുന്നതും
നോട്ടു കെട്ടുകള്‍
ചിരിച്ചകന്നതും
കണ്ടില്ലെന്നു നടിക്കുന്നുണ്ട് ..

എന്നിട്ടും പുറകിലാരോ
വിളിച്ചു ചോദിക്കുന്നു
എന്താ കരിങ്കണ്ണാ.....
നോക്കണേ......

ഗോപി വെട്ടിക്കാട്ട് ...

8 അഭിപ്രായങ്ങൾ:

 1. കാണരുതെന്നു കണ്ണടച്ചാലും
  ചിലതൊക്കെ കാണുന്നുണ്ട് .
  കേള്‍ക്കുന്നുണ്ട് .....!

  മറുപടിഇല്ലാതാക്കൂ
 2. എന്താ കരിങ്കണ്ണാ.....
  നോക്കണേ......

  മറുപടിഇല്ലാതാക്കൂ
 3. കാണരുതെന്നു കണ്ണടച്ചാലും ...
  ചിലതൊക്കെ കാണുന്നുണ്ട് .
  കേള്‍ക്കുന്നുണ്ട് ...

  കണ്ടാലും കേട്ടാലും ഒന്നും ചെയ്യാനാവില്ലല്ലോ.....

  മറുപടിഇല്ലാതാക്കൂ
 4. കണ്ടു കണ്ടങ്ങനെ ഉരുകുന്നുണ്ട്..
  പൊള്ളി കരിഞ്ഞെങ്കിലെന്നു കരുതുന്നുണ്ട്..

  മറുപടിഇല്ലാതാക്കൂ
 5. കാണരുതെന്നു കണ്ണടച്ചാലും ...
  ചിലതൊക്കെ കാണുന്നുണ്ട് .
  കേള്‍ക്കുന്നുണ്ട് ......


  nalla varikal

  മറുപടിഇല്ലാതാക്കൂ